കെ എം മാണിക്കെതിരെ അഴിമതി ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

Posted on: August 11, 2016 5:12 am | Last updated: August 11, 2016 at 12:13 am
SHARE

കൊച്ചി: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ കെ എം മാണി യു ഡി എഫ് വിട്ടത് അഴിമതി കേസുകളില്‍ നിന്നും രക്ഷപെടാനുള്ള രാഷ്ട്രീയ കുതന്ത്രത്തിന്റെ ഭാഗമായാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി നടത്തിപ്പില്‍ 110 കോടിയും പാലാഴി ടയര്‍ ഫാക്ടറി രൂപവത്കരിച്ച് 150 കോടിയും പാലാ റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റി രൂപവത്കരിച്ച് 60 കോടിയും കെ എം മാണി തട്ടിയെടുത്തിട്ടുണ്ടെന്ന് നേതാക്കള്‍ ആരോപിച്ചു.