Connect with us

First Gear

ഹിമാലയന്‍ ചുരത്തില്‍ നിന്ന് സാഹസിക ബൈക്ക് യാത്രയൊരുക്കി ടി വി എസ് സ്‌കൂട്ടി സെറ്റ്‌സ്

Published

|

Last Updated

ബംഗളൂരു: ലോകത്തെ ഏറ്റവും ഉയരം കൂടിയ ഹിമാലയന്‍ മലനിരയിലെ മണാലിയില്‍ നിന്ന് സാഹസിക ബൈക്ക് യാത്ര ഒരുക്കി ടി വി എസ് മോട്ടോഴ്‌സ് സ്‌കൂട്ടി സെറ്റ്‌സ് രംഗത്ത്. ഇന്ത്യക്കകത്തും പുറത്തും നിന്നുള്ള 10 യുവതികളാണ് ഈ സാഹസിക ബൈക്ക് യാത്രക്ക് തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന മോട്ടേഴ്‌സ് കമ്പനിയാണ് ടി വി എസ്. ഈ മാസം 11ന് സംഘം മണാലിയിലേക്ക് തിരിക്കും.
ഹിമാലയന്‍ മലനിരയിലെ ഏറ്റവും ഉയര്‍ന്നുകിടക്കുന്ന പാതയായ മണാലിയില്‍ നിന്ന് ജിപ്‌സയിലേക്കും ജിപ്‌സയില്‍ നിന്ന് സര്‍ച്ചുവിലേക്കും അവിടെ നിന്ന് പാങിലേക്കും തുടര്‍ന്ന് ലെയിലേക്കും ലേയില്‍ നിന്ന് ഡിസ്‌ക്കിറ്റിലേക്കും (നൂബ്ര) അവിടെ നിന്ന് വീണ്ടും ലേയിലേക്കുമാണ് ബൈക്ക് യാത്ര. ഹിമാലയന്‍ കുന്നിന്‍ചെരിവുകളിലെ ഏറ്റവും ദുര്‍ഘടമായ പാതകളാണ് ഇവ. ഇതിലൂടെ ബൈക്ക് ഓടിക്കാന്‍ ആവശ്യമായ പരിശീലനം ബൈക്ക് റൈഡില്‍ പങ്കെടുക്കുന്ന യുവതികള്‍ക്ക് ടി വി എസ് കമ്പനി നല്‍കിക്കഴിഞ്ഞു. ഹിമാലയന്‍ ഹൈസ് എഡിഷന്റെ രണ്ടാം പതിപ്പാണിത്. ബിലാപ്പൂരിലെ മേഘാ ചക്രബര്‍ത്തി, നാഗ്പൂരിലെ റോഷ്്‌നി സാംക്വര്‍, ചെന്നൈയിലെ എബ്രോന ദോരതി, ബംഗളൂരുവിലെ ആന്തരാ പോള്‍, സര്‍ബി തിവാരി, മുംബൈയിലെ കൈനൂര്‍ മിസ്ട്രി, ലക്‌നൗവിലെ ഗരിമ കപൂര്‍, ഡല്‍ഹിയിലെ പല്ലവി ഫേജ്ഡര്‍, മുംബൈയിലെ തൃപ്തി സര്‍മാല്‍ക്കര്‍, ബംഗളൂരുവിലെ ശ്രുതി നൈദു എന്നിവരാണ് സാഹസിക ബൈക്ക് യാത്രയില്‍ പങ്കെടുക്കുന്നത്.
ഇന്ത്യയിലെ മുന്‍നിര ടൂവീലര്‍ നിര്‍മാതാവായ ടി വി എസ് മോട്ടേഴ്‌സ് സ്‌കൂട്ടി സെസ്റ്റ് 110ന്റെ പ്രത്യേക പതിപ്പാണ് ടി വി എസ് പുറത്തിറക്കിയ ഹിമാലയന്‍ ഹൈസ്. അനം ഹാഷിം എന്ന സഞ്ചാരിയുടെ ഹിമാലയത്തിലേക്കുള്ള യാത്രയെ ആദരിച്ച്‌കൊണ്ടാണ് ഈ എഡിഷന് രൂപം നല്‍കിയിരിക്കുന്നത്. അനം ഹാഷി എന്നു പേരുള്ള 21 കാരിയാണ് സ്‌കൂട്ടി സെസ്റ്റിനെ അത്യുന്നത നിരത്തിലേക്ക് ഓടിച്ച് കയറ്റിയത.് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാതയായ ഖര്‍ദുംഗ്‌ലാ ചുരമാണ് അനം ഹാഷിം കീഴടക്കിയത്. 18.380 അടി ഉയരത്തിലാണ് ഈ പാത. ഹിമാലയത്തിലെ ഈ ചുരം കയറിയ ആദ്യ 110 സിസി സ്‌കൂട്ടറെന്ന നിലയില്‍ സ്‌കൂട്ടി സെസ്റ്റ് 110 ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡിലും ഇടം നേടിയിരുന്നു. ഒട്ടേറെ കടുത്ത സാഹചര്യങ്ങളെ അതിജീവിച്ച് 20 ദിവസം നീണ്ട യാത്രക്കൊടുവിലാണ് അനംഹാഷിം ഖര്‍ദുംഗ്‌ലായിലെത്തിയത്. ജമ്മുവില്‍ നിന്ന് യാത്ര തുടങ്ങി ശ്രീനഗര്‍, കാര്‍ഗില്‍, ജോലി ലാ പാസ് എന്നീ സ്ഥലങ്ങള്‍ താണ്ടി ഇരുപത് ദിവസത്തിനുള്ളിലാണ് ലക്ഷ്യസ്ഥാനമായ കര്‍ദാംഗ് ലായില്‍ എത്തിച്ചേര്‍ന്നത്.
ഇരട്ട വര്‍ണത്തിലുള്ള സീറ്റ്, ഹിമാലയന്‍ ഓക്ക് നിറത്തിലുള്ള ഇന്റീരിയര്‍ പാനല്‍, സ്‌പെഷ്യല്‍ എഡിഷന്‍ എംബ്ലം. ഹിമാലയന്‍ ഹൈ ബോഡി നിറം എന്നിവയാണ് സ്‌കൂട്ടി സെസ്റ്റ് ഹിമാലയന്‍ ഹൈസിന്റെ പ്രത്യേകതകള്‍, 7.9 ബി എച്ച് പി ശേഷിയുള്ള 109.7 സി സി, സിംഗിള്‍ സിലിന്‍ഡര്‍, ഫോര്‍ സ്‌ട്രോക്ക് എന്‍ജിനുള്ള സ്‌കൂട്ടി സെസ്റ്റിന് 62 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

Latest