മാരക രാസപദാര്‍ഥങ്ങളെ കുറിച്ച് മൗനം; സാംസംഗ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ഗുരുതര രോഗങ്ങള്‍

Posted on: August 11, 2016 4:07 am | Last updated: August 11, 2016 at 12:08 am
SHARE

സിയൂള്‍: മാരക രോഗങ്ങള്‍ക്ക് തൊഴിലാളികള്‍ ഇരകളാകുന്ന അപകടകരമായ രാസപദാര്‍ഥങ്ങളെ കുറിച്ച് മൗനം പാലിച്ച സാംസംഗ് കമ്പനി വിവാദത്തില്‍. ദക്ഷിണ കൊറിയയിലെ സാംസംഗ് കമ്പനിയുടെ കമ്പ്യൂട്ടര്‍ ചിപ്പ്, എല്‍ സി ഡി എന്നീ മേഖലകളില്‍ തൊഴില്‍ ചെയ്ത നിരവധി പേര്‍ക്ക് മാരകമായ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണത്തിലാണ് കമ്പനിയുടെ ഗുരുതര വീഴ്ച പുറത്തായത്. ഗുരുതരമായി രോഗം ബാധിച്ച് 200ലധികം പേര്‍ ദുരിതത്തില്‍ കഴിയുകയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ലുക്കീമിയ, ത്വക്ക് രോഗങ്ങള്‍ തുടങ്ങിയ മാരക രോഗങ്ങളാണ് ഇവരില്‍ കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ കൊണ്ടുവന്ന് ജോലിക്ക് ഉപയോഗിക്കുകയും ഡിസ്‌പോസിബിള്‍ പാത്രങ്ങള്‍ പോലെ ഉപേക്ഷിക്കുകയും ചെയ്യുകയാണ് കമ്പനിയെന്ന് രോഗത്തിന് ഇരയായ മുന്‍ ജോലിക്കാരന്‍ പറഞ്ഞു. പലരും 25-30 വയസ്സില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. രോഗത്തിന് ഇരകളായ പലര്‍ക്കും കമ്പനിക്കെതിരെ രംഗത്തുവരാനുള്ള സാമ്പത്തിക പിന്തുണയും ലഭിക്കാറില്ലെന്നും അന്വേഷണത്തില്‍ പറയുന്നു.
ഇവര്‍ക്ക് സര്‍ക്കാറില്‍ നിന്ന് ആവശ്യമായ അനുകൂല്യങ്ങള്‍ ലഭിക്കുകയെന്നതും ഏറെ പ്രയാസകരമാണ്. 2008ല്‍ 56 ജോലിക്കാര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും ആകെ പത്ത് പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here