റണ്‍വേ വികസിപ്പിച്ചാലേ കരിപ്പൂരില്‍ വലിയ വിമാനസര്‍വീസ് സാധ്യമാകൂ: കേന്ദ്ര വ്യോമയാന മന്ത്രി

Posted on: August 10, 2016 11:54 pm | Last updated: August 10, 2016 at 11:54 pm
SHARE

ന്യൂഡല്‍ഹി: സ്ഥലമേറ്റെടുത്ത് റണ്‍വേ വിപുലീകരിച്ചെങ്കില്‍ മാത്രമേ കരിപ്പൂര്‍ വഴി വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താനാവുകയുള്ളൂവെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു. സ്ഥലം പൂര്‍ണമായി ഏറ്റെടുത്തതിന് ശേഷം നിലവിലെ റണ്‍വേ ദീര്‍ഘിപ്പിക്കണം. എങ്കില്‍ മാത്രമേ വലിയ വിമാനങ്ങളടക്കം അന്തര്‍ ദേശീയ സര്‍വീസുകള്‍ ആരംഭിക്കാന്‍ സാധിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയെ സന്ദര്‍ശിച്ച മലബാര്‍ മേഖലയില്‍ നിന്നുള്ള യു ഡി എഫ് എം പിമാര്‍ക്കാണ് അനുമതിയുമായി ബന്ധപ്പെട്ട ഉറപ്പ് നല്‍കതിയത്. കോഴിക്കോട് നിന്നും കോയമ്പത്തൂര്‍ മുംബൈ വഴി ഡല്‍ഹിയിലേക്കും തിരിച്ചും സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് പുനരാംഭിക്കുന്നകാര്യം പരിഗണിക്കാമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായും എം പി മാര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.