സ്വകാര്യ മേഖലയുടെ പങ്കാളിത്തം വായ്പ മേഖലയിലും വളര്‍ച്ചയുണ്ടാക്കുമെന്ന് ക്യു സി ബി ഗവര്‍ണര്‍

Posted on: August 10, 2016 8:23 pm | Last updated: August 10, 2016 at 8:23 pm
SHARE
ശൈഖ് അബ്ദുല്ല ബിന്‍  സഊദ് അല്‍ താനി
ശൈഖ് അബ്ദുല്ല ബിന്‍
സഊദ് അല്‍ താനി

ദോഹ: ദേശീയ സാമ്പത്തിക വികസന പദ്ധതിയില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള ഖത്വറിന്റെ പദ്ധതി സ്വകാര്യ നിക്ഷേപം വര്‍ധിപ്പിക്കുന്നതോടൊപ്പം സ്വകാര്യ മേഖലയുടെ കടമെടുക്കലും വര്‍ധിപ്പിക്കുമെന്ന് ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് അല്‍ താനി. പശ്ചാത്തല സൗകര്യ വികസനത്തില്‍ ധനവ്യയം നടത്തുന്നതോടൊപ്പം നിക്ഷേപ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട് സര്‍ക്കാറെന്നും ഓക്‌സ്‌ഫോര്‍ഡ് ബിസിനസ്സ് ഗ്രൂപ്പിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വകാര്യ നിക്ഷേപവും കടമെടുക്കലും വര്‍ധിക്കുന്നത് എണ്ണ- വാതകയിതര വരുമാനം മെച്ചപ്പെടുത്താനും ഇടയാക്കും. 2013- 16 കാലത്തെ സാമ്പത്തിക മേഖല നിയന്ത്രണത്തിനുള്ള കര്‍മപദ്ധതി തൃപ്തികരമായ പുരോഗതികളാണ് രാജ്യത്തുണ്ടാക്കിയത്. ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ 49 ശതമാനം ഓഹരി സ്വന്തമാക്കാന്‍ അനുവദിച്ചതോടെ വിദേശ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിന് സാമ്പത്തിക മേഖല ശക്തിപ്പെട്ടുവെന്നതാണ് പ്രധാന വസ്തുത. സ്ഥിരതയോടെയുള്ള വികസനത്തിലായിരിക്കും സാമ്പത്തിക കര്‍മപദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുക. ഉത്പാദനക്ഷമമായ മേഖലകളിലേക്കുള്ള വായ്പയുടെ ഒഴുക്ക് സാമ്പത്തിക വൈവിധ്യവത്കരണത്തിന് മുതല്‍ക്കൂട്ടാകും. ഖത്വര്‍ സെന്‍ട്രല്‍ ബേങ്ക് ധനനയത്തില്‍ 2011 മുതല്‍ മാറ്റം വരുത്താത്തത് സ്ഥിരതയോടെയുള്ള വളര്‍ച്ചക്ക് സഹായകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here