Connect with us

Qatar

ഗാസയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഖത്വര്‍ സഹായം

Published

|

Last Updated

ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി റസിഡന്‍ഷ്യല്‍ സിറ്റി
പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടന ചടങ്ങില്‍ അംബാസിഡര്‍ മുഹമ്മദ് ഇസ്മാഈല്‍
അല്‍ ഇമാദി സംസാരിക്കുന്നു

ദോഹ: എട്ട് മാസത്തിനകം 100 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ജനറേറ്റര്‍ ലഭ്യമാക്കി ഗാസയിലെ വൈദ്യുതി പ്രതിസന്ധി ഖത്വര്‍ പരിഹരിക്കുമെന്ന് അംബാസിഡറും ഗാസ മുനമ്പ് പുനര്‍നിര്‍മാണ ഖത്വര്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ മുഹമ്മദ് ഇസ്മാഈല്‍ അല്‍ ഇമാദി അറിയിച്ചു. ഖാന്‍ യൂനിസില്‍ ഫാദര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ താനി റസിഡന്‍ഷ്യല്‍ സിറ്റിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനറേറ്റര്‍ ലഭ്യമാക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായി ഖത്വരി കമ്മിറ്റി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇത് ലഭ്യമാക്കുന്നതോടെ ഗാസയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകും. താമസ നഗരത്തിന്റെ ആദ്യഘട്ട പദ്ധതി പൂര്‍ത്തിയായത് പ്രധാന നാഴികക്കല്ലാണ്. ഗാസയില്‍ വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആയിരം താമസ യൂനിറ്റുകള്‍ കൈമാറിയിട്ടുണ്ട്. പശ്ചാത്തല സൗകര്യ വികസനം, റോഡുകള്‍, താമസ കെട്ടിടം എന്നിവ ഉള്‍പ്പെട്ട 40 മില്യന്‍ ഡോളറിന്റെ പദ്ധതികള്‍ക്ക് അടുത്തയാഴ്ച ഒപ്പുവെക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇസ്‌റാഈല്‍ അതിക്രമത്തില്‍ സര്‍വതും നഷ്ടപ്പെട്ട തങ്ങള്‍ക്ക് ഖത്വര്‍ അമീറിന്റെയും പിതൃഅമീറിന്റെയും കരുതലും സ്‌നേഹവായ്പും അതുല്യമാണെന്നും എത്ര നന്ദി പറഞ്ഞാലും തീരാത്ത കടപ്പാടാണെന്നും ഗാസയിലെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നു.

Latest