ഷൂട്ടിംഗ്: ജിത്തു റായ് ഫൈനല്‍ കാണാതെ പുറത്ത്

Posted on: August 10, 2016 7:41 pm | Last updated: August 10, 2016 at 7:41 pm

jitu-rai-main2റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്കു കനത്ത തിരിച്ചടി. 50 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന ജിത്തു റായ് ഫൈനല്‍ കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ 12-ാം സ്ഥാനത്താണ് ജിത്തു ഫിനിഷ് ചെയ്തത്.

ഷൂട്ടിംഗ് റേഞ്ചിലെ കനത്ത കാറ്റാണ് ജിത്തുവിന് തിരിച്ചടിയായത്. ഒരു ഘട്ടത്തില്‍ ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചിരുന്ന ജിത്തു അവസാന സീരീസിനു മുമ്പ് നാലാം സ്ഥാനത്തായിരുന്നു. എന്നാല്‍ അവസാന റൗണ്ടില്‍ കാറ്റു വില്ലനായതോടെ ഉന്നംതെറ്റിയ ജിത്തു 12-ാം സ്ഥാനത്തേക്കു പിന്തള്ളപ്പെടുകയായിരുന്നു. കാറ്റ് വീശുന്നതിനു മുമ്പ് മത്സരം പൂര്‍ത്തീകരിച്ചവര്‍ ഫൈനലില്‍ ഇടംകണ്ടെത്തി.