മയക്കുമരുന്ന് കടത്തിയ ലോറി ഡ്രൈവര്‍ക്ക് 10 വര്‍ഷം തടവും പിഴയും

Posted on: August 10, 2016 7:31 pm | Last updated: August 10, 2016 at 7:31 pm

അബുദാബി: യു എ ഇയിലേക്ക് മയക്കുമരുന്ന് കടത്തി വില്‍ക്കുന്നതിനിടെ പിടിയിലായ ലോറി ഡ്രൈവര്‍ക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും. അല്‍ ഐന്‍ ക്രിമിനല്‍ കോടതിയാണ് അറബ് വംശജനായ ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു കിലോ ഹഷീഷാണ് ഇയാള്‍ കടത്തിയത്. ഒമാനില്‍നിന്ന് യു എ ഇയിലേക്ക് ചരക്ക് കടത്തുന്ന ലോറിയുടെ ഡ്രൈവറാണ് ഇയാള്‍. പണം വാങ്ങി ഹഷീഷ് കൈമാറുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
പ്രതി കോടതിയില്‍ കുറ്റം നിഷേധിച്ചു. എന്നാല്‍, പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുകയായിരുന്നു. ജയില്‍ശിക്ഷ അവസാനിച്ചാല്‍ നാടുകടത്തും.