Connect with us

Gulf

വ്യാജ ഉത്പന്നങ്ങള്‍ക്കെതിരെ ദുബൈ സാമ്പത്തിക വികസന വകുപ്പ്

Published

|

Last Updated

ദുബൈ: വിപണിയില്‍ ലഭ്യമാകുന്ന വ്യാജ ഉത്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരവും പലതരം അപകടങ്ങള്‍ക്ക് കാരണമാകുന്നതാണെന്നും ആരോഗ്യ സുരക്ഷാ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുബൈ സാമ്പത്തിക കാര്യ മന്ത്രാലയം നടത്തിയ പരിശോധനയിലാണ് വിവിധ ഉത്പന്നങ്ങളുടെ വ്യാജന്മാരെ കമ്പോളത്തില്‍ നിന്ന് കണ്ടെത്തിയത്.
എന്നാല്‍ ഓണ്‍ലൈന്‍ മുഖേന വ്യാപാരം നടത്തുന്ന വിവിധ മാര്‍ക്കറ്റിംഗ് ഏജന്‍സികളും വ്യാജ ഉത്പന്നങ്ങള്‍ വിതരണം ചെയ്തതായി പരാതിയുണ്ട്. പരസ്യ വാചകങ്ങളില്‍ പറയുന്ന ഗുണമേന്മയുള്ള ഉത്പന്നങ്ങളല്ല തങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വിവിധ പരാതികള്‍ ലഭിച്ചതായി ദുബൈ സാമ്പത്തിക വികസന വകുപ്പിന്റെ ഓണ്‍ലൈന്‍ വ്യാപാര നിരീക്ഷണ വിഭാഗം വെളിപ്പെടുത്തി.
അത്തരത്തില്‍ പരാതികള്‍ ലഭിച്ച ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികളുടെ വെബ്‌സൈറ്റുകളില്‍ നിന്ന് വ്യാജ ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായും പരസ്യ വാചകങ്ങള്‍ക്കനുസരിച്ചുള്ള ഗുണമേന്മയില്ലാത്ത വിപണനം ചെയ്ത വസ്തുക്കളുടെ തുക ഗുണഭോക്താക്കള്‍ക്ക് തിരികെ നല്‍കാനും നിര്‍ദേശിച്ചതായി ഓണ്‍ലൈന്‍ ഫീല്‍ഡ് കണ്‍ട്രോള്‍സ് സെക്ഷന്‍ സീനിയര്‍ ഡയറക്ടര്‍ ഹസ്സന്‍ ബനോഫര്‍ അറിയിച്ചു.
പ്രൊമോഷന്‍ കാലയളവില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ബാധകമാക്കിയിട്ടുള്ള നിയമങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കുമനുസരിച്ചേ ഓണ്‍ലൈന്‍ വ്യാപാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാവൂ. വ്യാപാര സ്ഥാപനങ്ങള്‍ ആവശ്യമായ അനുമതി വാങ്ങിയിരിക്കണം.
പ്രൊമോഷനുകള്‍ക്കുള്ള നിര്‍ദേശങ്ങളും നിയമാവലികളും പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡുകള്‍ വ്യാപാര സ്ഥാപനങ്ങളില്‍ സ്ഥാപിക്കണം, ഹസന്‍ കൂട്ടിച്ചേര്‍ത്തു.
ഉപയോക്താക്കള്‍ക്ക് സാമ്പത്തിക മന്ത്രാലയത്തിന്റെ പരിശോധനകള്‍ ബുദ്ധിമുട്ടുകളുണ്ടാക്കിയേക്കാം. എന്നാല്‍ വ്യാജ ഉത്പന്നങ്ങള്‍ സമൂഹത്തിന് ഹാനികരവും അപകടകടരവുമാണെന്ന് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം ഉത്പന്നങ്ങളുടെ വിപണനത്തിലൂടെ രാജ്യത്തിന്റെ സമ്പദ് ഘടനക്ക് ഭീമമായ നഷ്ടമാണ് സംഭവിക്കുന്നതെന്നും സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ അഹ്മദ് അല്‍ അവാദി ചൂണ്ടിക്കാട്ടി.

Latest