റിലയന്‍സ് ജിയോക്കെതിരെ ടെലികോം കമ്പനികളുടെ പരാതി

Posted on: August 10, 2016 6:54 pm | Last updated: August 10, 2016 at 6:54 pm

reliance gioന്യൂഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ മൊബൈല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കേന്ദ്ര ടെലികോം മന്ത്രാലയത്തിന് പരാതി നല്‍കി. പരീക്ഷണ പ്രവര്‍ത്തനം എന്ന പേരില്‍ ജിയോ പൂര്‍ണ സേവനങ്ങളാണ് ലഭ്യമാക്കുന്നതെന്നാരോപിച്ചാണ് പരാതി. റിലയന്‍സിന്റെ പുതിയ 4ജി സേവനം കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ആഗസ്ത് 15ന് തുടങ്ങാനിരിക്കുമ്പോഴാണ് പുതിയ ആരോപണവുമായി ടെലികോം കമ്പനികള്‍ രംഗത്ത് വന്നിരിക്കുന്നത്.

എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് റിലയന്‍സ് അധികൃതര്‍ പറഞ്ഞു. തങ്ങളോട് മാത്രമല്ല ട്രായിയോട് കൂടിയാണ് ടെലികോം ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഉടക്കുന്നതെന്ന് റിലയന്‍സ് വക്താവ് പറഞ്ഞു.