മൊസൈക്ക് ഗ്രീറ്റിംഗ് കാര്‍ഡിന് ലോക റെക്കോര്‍ഡ്

Posted on: August 10, 2016 6:15 pm | Last updated: August 10, 2016 at 6:15 pm
SHARE

AR-160809358ദുബൈ: ശൈഖ് സായിദ് റോഡില്‍ സ്ഥാപിച്ച ഭീമാകാരമായ ഗ്രീറ്റിംഗ് കാര്‍ഡ് ലോക റെക്കോര്‍ഡിലേക്ക്. ജബല്‍ അലി മെട്രോ സ്റ്റേഷനു സമീപമാണ് മൊസൈക്ക് പാളികള്‍ അടുക്കിവെച്ച് നിര്‍മിച്ച ഗ്രീറ്റിംഗ് കാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. മാജിദ് അല്‍ ഫുതൈം കാരഫോര്‍ ഗ്രൂപ്പും പ്രോക്ടര്‍ ഗാബിള്‍ ഗ്രൂപ്പും സംയുക്തമായി നിര്‍മിച്ച ഗ്രീറ്റിംഗ് കാര്‍ഡിന് 110.13 മീറ്റര്‍ നീളമുണ്ട്.
യു എ ഇ നിവാസികള്‍ക്ക് തങ്ങളുടെ മാതാക്കളോടുള്ള സ്‌നേഹ പ്രകടനങ്ങള്‍ വ്യക്തമാക്കുന്നതിനാണ് ‘താങ്ക്യു മാം’ കാമ്പയിന്‍ പ്രകാരം മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, മിര്‍ദിഫ് സിറ്റി സെന്റര്‍, അബുദാബി മറീന മാള്‍ എന്നിവിടങ്ങളില്‍ സൗകര്യമൊരുക്കിയിരുന്നു. ഇതിന്റെ ഭാഗമെന്നോണമാണ് കൂറ്റന്‍ ആശംസാ കാര്‍ഡ് സ്ഥാപിച്ചത്.
ദുബൈയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് റെക്കോര്‍ഡ് മാര്‍ക്കറ്റിംഗ് മാനേജര്‍ ലൈല ഇസയില്‍നിന്ന് പ്രോക്ടര്‍ ഗാമിള്‍ അറേബ്യന്‍ പെനിസുല ഡയറക്ടര്‍ ഖാലിദ് അദവി, മാജിദ് അല്‍ ഫുതൈം റീ ടെയില്‍ വിഭാഗം യു എ ഇ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ മൈക്കല്‍ പ്രൊവ്ഡാനോ എന്നിവര്‍ ചേര്‍ന്ന് ഗിന്നസ് റെക്കോര്‍ഡ് അംഗീകാര സാക്ഷ്യപത്രം ഏറ്റുവാങ്ങിയിരുന്നു.