കൂടംകുളം ആണവനിലയത്തിലെ ഒന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്തു

Posted on: August 10, 2016 5:44 pm | Last updated: August 11, 2016 at 9:54 am
SHARE

koodamkulamചെന്നൈ: കൂടംകുളം ആണവനിലയത്തിന്റെ ഒന്നാം യൂണിറ്റ് കമ്മീഷന്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് പുടിന്‍, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എന്നിവര്‍ സംയുക്തമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ഒന്നാം യൂണിറ്റിന്റെ പ്രവര്‍ത്തനം നേരത്തെ തന്നെ ആരംഭിച്ചിരുന്നെങ്കിലും വൈദ്യുതോല്‍പാദനം പൂര്‍ണമായ തോതില്‍ ആരംഭിച്ചതോടെയാണ് ഔദ്യോഗിക ഉദ്ഘാടനം നടന്നത്. ഇത് രാജ്യത്തിന് അഭിമാനകരമായ നിമിഷമാണെന്നും രാജ്യത്തെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ആണവനിലയമായി കൂടംകുളത്തെ മാറ്റുമെന്നും ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here