Connect with us

Kerala

പിണറായിയുടെ ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ കേരളം കള്ളന്മാരുടെ പറുദീസയായെന്ന് ചെന്നിത്തല തുറന്നടിച്ചു.

ജനങ്ങളോട് മാപ്പു പറയുന്ന ഡിജിപിയും പോലീസിനെ വിമര്‍ശിക്കുന്ന മുഖ്യമന്ത്രിയുമാണ് ഇപ്പോള്‍ നമുക്കുള്ളതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എല്‍ഡിഎഫ് അധികാരത്തില്‍ വന്നതിനു ശേഷം ആകെ ശരിയാക്കിയത് വി.എസ്.അച്യുതാന്ദനെ മാത്രമാണെന്നും പ്രതിപക്ഷനേതാവ് പരിഹസിച്ചു.