‘സഖാവി’ന് അവകാശിയായി ചെര്‍പ്പുളശ്ശേരിക്കാരിയും

Posted on: August 10, 2016 12:43 pm | Last updated: August 10, 2016 at 12:43 pm
PRATHEEKSHA
പ്രതീക്ഷ, സാം മാത്യു

പാലക്കാട്: നവ മാധ്യമങ്ങളില്‍ തരംഗമായി മാറിയ സഖാവ് എന്ന കവിതയുടെ യഥാര്‍ത്ഥ അവകാശി താനാണെന്ന വെളിപ്പെടുത്തലുമായി പതിനേഴുകാരി രംഗത്ത്. ചെര്‍പ്പുളശ്ശേരി സ്വദേശിയായ പ്രതീക്ഷ ശിവദാസാണ് 2013ല്‍ എസ് എഫ് ഐ മുഖമാസികയ്ക്ക് അയച്ച കവിത മോഷ്ടിക്കപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. കവിതയുടെ രചയിതാവ് താനാണെന്ന് തുറന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ വലിയ ആക്ഷേപങ്ങളാണ് ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍ ഒരു വിഭാാഗം ഉയര്‍ത്തുന്നത്. തെളിവ് തന്റെ മന:സാക്ഷി മാത്രമാണ്.

ഒരു കവിതയുടെ പേരില് കള്ളം പറയേണ്ട കാര്യം തനിക്കില്ല.നവമാധ്യമങ്ങളില് വൈറലായ സഖാവിന്റെ യഥാര്ത്ഥ അവകാശി താന് തന്നെയാണെന്ന് പ്രതീക്ഷ അവകാശപ്പെടുന്നു. 2013ല്‍ കവിത കുത്തിക്കുറിച്ച് എസ് എഫ ്‌ഐ മുഖമാസികയായ സ്റ്റുഡന്റിന് അയച്ച് നല്‍കുമ്പോള്‍ പ്രായം വെറും 13 മാത്രമായിരുന്നു. പക്ഷേ അന്ന് അത് അച്ചടിച്ച് വന്നില്ല. പിന്നീട് 2015ലാണ് ഒരു പുരുഷന്റെ ശബ്ദത്തില്‍ താന്‍ എഴുതിയ വരികള്‍ വീണ്ടും കേള്‍ക്കുന്നതെന്ന് പ്രതീക്ഷ പറയുന്നു.
ആര്യ ദയാലിന്റെ മധുരമുള്ള ഈണത്തില്‍ തന്റെ കവിത കേട്ടപ്പോള്‍ അതിന്റെ കൂടെ ചെറിയ ചില വരികള്‍ കൂട്ടി ചേര്‍ത്തിരുന്നു. കവിതയുടെ രചയിതാവെന്ന് അവകാശപ്പെട്ട് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സാമിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് പ്രതീക്ഷ പറഞ്ഞു.

പിന്നീടാണ് തുറന്ന കത്ത് ഫെയ്‌സ്ബുക്കിലിട്ടത്. തന്റെ കവിത എഴുതിയപ്പോഴുള്ള പ്രായം പ്രണയവും, രാഷ്ട്രീയവും തിരിച്ചറിയാന്‍ കഴിയാത്തതാണെന്ന വിമര്‍ശനത്തേയും പ്രതീക്ഷ പാടെ തള്ളിക്കളയുന്നു. അതേ സമയം സഖാവ്’ കവിത ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തു. നോവലിസ്റ്റും ഇംഗ്ലീഷ് കവിയുമായ റിസിയോ യോഹന്നാന്‍ രാജാണ് കവിത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്.
തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റയ കവിത റിസിയോ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിതയുടെ പിതൃത്വത്തെ ചൊല്ലി വിവാദം കൊഴുക്കവെയാണ് കവിത ക്ക് ഇംഗ്ലീഷ് പരിഭാഷയുമായി റിസിയോ രംഗ്തതെത്തിയത്. എംജി സര്‍വ്വകലാശാലയില്‍ എംഎക്ക് പഠിക്കുന്ന സാം മാത്യുവിന്റേതാണ് കവിതയെന്നാണ് ആദ്യം പ്രചരിച്ചിരുന്നത്. അതിനിടയിലാണ് സഖാവ് തന്റെ കവിതയാണ് എന്ന് വ്യക്തമാക്കി പ്രതീക്ഷ ശിവദാസ് എന്ന പെണ്‍കുട്ടി രംഗത്തെത്തിയിരിക്കുന്നത്.