മൈക്കല്‍ ഫെല്‍പ്‌സിന് 21-ാം ഒളിമ്പിക്‌സ് സ്വര്‍ണം

Posted on: August 10, 2016 10:05 am | Last updated: August 10, 2016 at 1:46 pm

phelpsറിയോഡി ജനീറോ: ഒളിമ്പിക്‌സില്‍ അമേരിക്കയുടെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്‌സിന് ഇരുപത്തി ഒന്നാമത്തെ സ്വര്‍ണം. 200 മീറ്റര്‍ ബട്ടര്‍ ഫ്‌ലൈ ഇനത്തിലും 4*200 മീറ്റര്‍ ഫ്രീ സ്‌റ്റൈല്‍ റിലേയില്‍ ടീമിനത്തിലുമാണ് ഫെല്‍പ്‌സ് ഇന്ന് സ്വര്‍ണം നേടിയത്. 1:53.36 മിനിറ്റിലാണ് 200 മീറ്ററില്‍ ഫെല്‍പ്‌സ് സ്വര്‍ണം നീന്തിയെടുത്തത്. ഇതോടെ ഒളിന്പിക്‌സിലെ ഫെല്‍പ്‌സിന്റെ സ്വര്‍ണ നേട്ടം 21 ആയി.

നേരത്തെ പുരുഷ വിഭാഗം 4*100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ റിലേയില്‍ ഫെല്‍പസ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു. 3:09.92 മിനിട്ടിലായിരുന്നു യു.എസ് ടീം സ്വര്‍ണം നേടിയത്.
ഇതോടെ ഫെല്‍പ്‌സിന്റെ ആകെ ഒളിംപിക് മെഡല്‍ സമ്പാദ്യം 25 ആയി. 21 സ്വര്‍ണം, രണ്ടു വെള്ളി, രണ്ട് വെങ്കലം എന്നിങ്ങനെയാണ് ഒളിന്പിക്‌സിലെ ഫെല്‍പസിന്റെ മെഡല്‍ നേട്ടം. 2012 ലണ്ടന്‍ ഒളിംപിക്‌സിനുശേഷം വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഫെല്‍പ്‌സ് പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.