ഇത് ബ്രസീലിന്റെ സ്വര്‍ണം !

Posted on: August 10, 2016 12:23 am | Last updated: August 10, 2016 at 12:23 am
SHARE

brazilറിയോഡിജനീറോ: ആതിഥേയരായ ബ്രസീലിന്റെ ആദ്യ സ്വര്‍ണമെഡല്‍ വനിതാ ജുഡോയില്‍. 57 കി.ഗ്രാം വിഭാഗത്തില്‍ റാഫേല സില്‍വയാണ് രാജ്യത്തിന്റെ അഭിമാനമായത്. ജുഡോയില്‍ ബ്രസീലിന്റെ ആദ്യ വനിതാ ലോകചാമ്പ്യനാണ് റാഫേല. 24കാരിയായ റാഫേല മംഗോളിയയുടെ സുമിയ ഡോസുറെനെയാണ് ഫൈനലില്‍തോല്‍പ്പിച്ചത്. 2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ നിയമവിരുദ്ധമായ അടവ് പ്രയോഗിച്ചതിന് റാഫേല പുറത്താക്കപ്പെടുകയായിരുന്നു. ഇത്തവണ, സുവര്‍ണശോഭയില്‍ നില്‍ക്കുന്നു.