ഇബ്തിഹാജ് മായാചിത്രം

Posted on: August 10, 2016 6:00 am | Last updated: August 10, 2016 at 12:22 am
SHARE

CORRECTS FIRST NAME TO IBTIHAJ FROM UBRIHAJ - Ibtihaj Muhammad from United States, celebrates after winning against Olena Kravatska from Ukraine, during the women's saber individual fencing event at the 2016 Summer Olympics in Rio de Janeiro, Brazil, Monday, Aug. 8, 2016. (AP Photo/Vincent Thian)

റിയോഡിജനീറോ: ഫെന്‍സിംഗില്‍ അമേരിക്കക്ക് വേണ്ടി മത്സരിക്കാനിറങ്ങിയ വനിതാ താരം ഇബ്തിഹാജ് മുഹമ്മദ് ലോകശ്രദ്ധ പിടിച്ചു പറ്റി. ഒളിമ്പിക്‌സില്‍ അമേരിക്കക്ക് വേണ്ടി ശിരോവസ്ത്രം ധരിച്ചിറങ്ങിയ ആദ്യ താരമാണ് ഇസ്ലാംമത വിശ്വാസിയായ ഇബ്തിഹാജ്. ഉക്രൈനിന്റെ ഒലെന ക്രവാസ്‌കയെ 13-15ന് മറികടന്ന് ഇബ്തിഹാജ് പ്രീക്വാര്‍ട്ടറിലെത്തിയെങ്കിലും അതിനപ്പുറത്തേക്ക് മുന്നേറുവാന്‍ സാധിച്ചില്ല.
പരാജയം ഇബ്തിഹാജിനെ നിരാശപ്പെടുത്തുന്നില്ല. ഒളിമ്പിക്‌സ് വലിയ അവസരമാണെനിക്ക് സമ്മാനിച്ചത് – ഇബ്തിഹാജ് പറഞ്ഞു.
വനിതാ താരത്തിന്റെ സഹോദരന്‍ ഖരീബും സംതൃപ്തനാണ്. ഒരു മുസ്ലീം എന്ന നിലയില്‍, ആഫ്രിക്കന്‍-അമേരിക്കന്‍ എന്ന നിലയില്‍, ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ സഹോദരിയുടെ ആത്മവിശ്വാസം ലോകം കണ്ടു. എന്റെ മാതൃകാ താരമാണ് സഹോദരി – ഖരീബിന്റെ വാക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here