ഒളിമ്പിക്‌സ് പുരുഷ ഹോക്കി; ഇന്ത്യക്ക് രണ്ടാം ജയം

Posted on: August 9, 2016 9:32 pm | Last updated: August 10, 2016 at 10:37 am
SHARE

liveindiaargentinahockeyറിയോ ഡി ഷാനെറോ: റിയോ ഒളിമ്പിക്‌സ് പുരുഷ ഹോക്കിയില്‍ അര്‍ജന്റീനക്കെതിരെ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കരുത്തരായ അര്‍ജന്റീനയെ ഇന്ത്യ കീഴടക്കിയത്. 2009 ന് ശേഷം ആദ്യമായാണ് ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിക്കുന്നത്. ഇന്നലെ ജര്‍മനിയുമായി നടന്ന ഇന്ത്യയുടെ രണ്ടാം മത്സരത്തില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ ഇന്ത്യ തോറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.
ഇന്നലെ കളി തീരാന്‍ കേവലം മൂന്ന് സെക്കന്റുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ ജര്‍മനിയോട് തോറ്റത്. 2-1 ന് ജര്‍മനി വിജയം കരസ്ഥമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ അയര്‍ലണ്ടിനെ രണ്ടിനെതിരെ മൂന്ന് ഗോളിന് ഇന്ത്യ തോല്‍പ്പിച്ചിരുന്നു.