Connect with us

Kerala

എടിഎം കവര്‍ച്ച: നഷ്ടപ്പെട്ട മുഴുവന്‍ പണവും തിരികെ നല്‍കുമെന്ന്്് എസ്ബിടി

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്തെ എടിഎം കവര്‍ച്ചയില്‍ പരാതി വ്യാപകമായതോടെ എസ്.ബി.ടി സ്വന്തം നിലയില്‍ പരിശോധന തുടങ്ങി. പരാതിക്കാര്‍ക്ക് മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നാണ് ബാങ്കിന്റെ ഉറപ്പ്. അതേ സമയം ഇടപാടുകാരുടെ ആശങ്ക മാറിയിട്ടില്ല.
എടിഎം മെഷീനുകളില്‍ കൃത്രിമം നടത്തി പണം തട്ടിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് ബാങ്ക് അധികൃതര്‍ കാണുന്നത്. കൗണ്ടറുകളുടെ സുരക്ഷാ പാളിച്ച തുറന്നുകാട്ടിയ സംഭവത്തില്‍ ഇടപാടുകാരുടെ ആശങ്കയകറ്റാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് എസ്ബിടി. ആദ്യപടിയായി, സംസ്ഥാനത്തെ 1700 എടിഎം കൗണ്ടറുകള്‍ പരിശോധിക്കാന്‍ എസ്ബിടി നടപടി തുടങ്ങി. കൗണ്ടറുകളില്‍ ആരെങ്കിലും അതിക്രമിച്ച് കയറി, യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയോ എന്നറിയാനാണ് പരിശോധന. ഇന്ന് വൈകുന്നേരത്തോടെ തന്നെ റിപ്പോര്‍ട്ട് എസ്ബിടി അധികൃതര്‍ ശേഖരിച്ചു. അന്വേഷണത്തിന് ആവശ്യമെങ്കില്‍ ഈ വിവരങ്ങള്‍ പൊലീസിന് കൈമാറും.

Latest