വെസ്റ്റന്‍ഡീസ് ക്രിക്കറ്റ് ടീമിനെ ബ്രത്ത്‌വെയിറ്റ് നയിക്കും

Posted on: August 9, 2016 7:48 pm | Last updated: August 9, 2016 at 7:48 pm
SHARE
ബ്രത്ത്‌വെയിറ്റ്
ബ്രത്ത്‌വെയിറ്റ്

കിംഗ്‌സ് ടൗണ്‍: ട്വന്റി20 ലോകകപ്പില്‍ കൂറ്റനടികളിലൂടെ വിന്‍ഡീസിനെ ജേതാക്കളാക്കിയ ബ്രത്തവെയ്റ്റ് ട്വന്റി20 ക്രിക്കറ്റില്‍ ഇനി കരീബിയന്‍ നായകന്‍. ഇന്ത്യക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പരയിലാണ് ബ്രത്ത്‌വെയിറ്റ് ക്യാപ്റ്റനാവുന്നത്. രണ്ട് ലോക കിരീടങ്ങളിലേക്ക് കരീബിയയെ കൈപിടിച്ചുയര്‍ത്തിയ ഡാരണ്‍ സമി ടീമില്‍ നിന്നും തഴയപ്പെട്ടു. കളിക്കാരുടെ പ്രകടനത്തെ മാത്രം ആശ്രയിച്ചാണ് ടീമിനെ തിരഞ്ഞെടുത്തിട്ടുള്ളതെന്നാണ് സമിയുടെ ഒഴിവാക്കലിനെപ്പറ്റിയുള്ള ഔദ്യോഗിക പ്രതികരണം.

നായക സ്ഥാനത്തു നിന്നും ടീമില്‍ നിന്നും തന്നെ ഒഴിവാക്കുന്നതായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചതായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സമി തന്നെ വ്യക്തമാക്കിയിരുന്നു.