ഡിജിപി സ്ഥാനത്തിരിക്കാന്‍ ലോക്‌നാഥ് ബെഹ്‌റയ്ക്കു യോഗ്യതയില്ലെന്ന് രമേശ് ചെന്നിത്തല

Posted on: August 9, 2016 6:56 pm | Last updated: August 10, 2016 at 10:08 am
SHARE

ramesh chennithalaതിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായിരിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കു യോഗ്യതയില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അടുത്തിടെ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളുടെ പശ്ചാത്തലത്തിലാണ് ചെന്നിത്തല വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

പോലീസിനെ നിയന്ത്രിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയും ഡിജിപിയുമാണ് നമുക്കുള്ളത്. ഡിജിപി പോലീസിനുവേണ്ടി കൈകൂപ്പി ക്ഷമാപണം നടത്തുകയല്ല, മറിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുകയാണ് വേണ്ടത്. കോഴിക്കോട്ട് ഒരു ദിവസം മുഴുവന്‍ എസ്‌ഐ അഴിഞ്ഞാടിയിട്ടും നിയന്ത്രിക്കാന്‍ ഡിജിപിക്ക് കഴിഞ്ഞില്ലെന്നും ചെന്നിത്തല ആരോപിച്ചു.

കണ്ണൂരില്‍ ദളിത് സഹോദരിമാരെ അറസ്റ്റ്‌ചെയ്ത സംഭവം മുതല്‍ കൊല്ലത്ത് ബൈക്ക് യാത്രികനെ വയര്‍ലെസിന് തലയ്ക്കടിച്ചതില്‍ വരെ പോലീസിന് ഗുരുതരമായ വീഴ്ചയാണുണ്ടായതെന്നും മുഖ്യമന്ത്രിയുടേയും ഡിജിപിയുടേയും നടപടിയില്‍ മുന്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ ലജ്ജിച്ച് തലതാഴ്ത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here