സേലം- ചെന്നൈ ട്രെയിനില്‍ വന്‍ കവര്‍ച്ച; കോടിക്കണക്കിന് രൂപ മോഷണം പോയി

Posted on: August 9, 2016 4:03 pm | Last updated: August 9, 2016 at 9:35 pm
SHARE

trainചെന്നൈ:സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍മാര്‍ഗം കൊണ്ടുപോയ കോടിക്കണക്കിന് രൂപ മോഷണം പോയതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം 342 കോടി രൂപയുടെ നോട്ടുകള്‍ മോഷണം പോയതായാണ് സൂചന. വിവിധ ബാങ്കുകളില്‍ നിന്ന് ശേഖരിച്ച പഴകിയതും കേടു വന്നതുമായ നോട്ടുകളാണ് മോഷണം പോയത്. 227 പെട്ടികളിലാക്കിയായിരുന്നു നോട്ടുകള്‍ കൊണ്ടുപോയത്. ട്രെയിനിന്റെ ബോഗിയുടെ മുകളില്‍ ദ്വാരമുണ്ടാക്കിയാണ് മോഷണം നടത്തിയത്. 27 ടണ്‍ നോട്ടുകളാണ് മോഷണം പോയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തിയപ്പോഴായിരുന്നു മോഷണ വിവരം അറിയുന്നത്.

ട്രെയിനിലെ പ്രത്യേക കോച്ചില്‍ 228 പെട്ടികളിലായാണു ഈ പണം സൂക്ഷിച്ചിരുന്നത്. ഈ പണപ്പെട്ടികള്‍ കുത്തി തുറന്നാണു മോഷണം നടന്നിട്ടുള്ളത്. . ട്രെയിന്‍ ഇപ്പോള്‍ എഗ്മൂര്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. സേലത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ ട്രെയിന്‍ നിര്‍ത്തിയ സ്‌റ്റേഷനുകളിലെല്ലാം പരിശോധന നടത്തി വരികയാണ്.