യുഡിഎഫ് വിട്ടെന്ന് കരുതി മാണിവിശുദ്ധനാകില്ല: കാനം രാജേന്ദ്രന്‍

Posted on: August 9, 2016 2:28 pm | Last updated: August 9, 2016 at 2:28 pm
SHARE

kanam Rajendranതൃശൂര്‍: കെഎം മാണി അഴിമതിക്കാരന്‍ തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഡിഎഫ് വിട്ടെന്ന് കരുതി മാണിവിശുദ്ധനാകില്ലെന്നും ഒറ്റയ്ക്ക് നിന്ന് ശക്തി തെളിയിക്കാന്‍ മാണിക്ക് എല്ലാ ഭാവുകങ്ങളും നേരുകയാണെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണി നയങ്ങളുടെ അടിസ്ഥാനത്തില്‍പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. ആ നയത്തിന്റെ ഭാഗമാകാന്‍ മാണിക്ക് ആവില്ലെന്നും കാനം തൃശ്ശൂരില്‍ പറഞ്ഞു.

അതേസമയം, യു.ഡി.എഫ് വിടാനുള്ള കേരളാ കോണ്‍ഗ്രസ് തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണെന്ന് മുതിര്‍ന്ന നേതാവ് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടി ചെയര്‍മാന്‍ പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജോസഫ് തൊടുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here