Connect with us

Kozhikode

ദേശീയപാത വികസനം: ജില്ലാ ഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് കര്‍മ സമിതിക്കാര്‍ ഇറങ്ങിപ്പോയി

Published

|

Last Updated

കോഴിക്കോട്: ദേശീയപാത വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നും എന്‍ എച്ച്-17 ജനകീയ കര്‍മ സമിതി ഇറങ്ങിപ്പോയി. എ ഡി എം ജനില്‍ കുമാറിന്റെ സാനിധ്യത്തില്‍ ഇന്നലെ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗമാണ് അലസിപിരിഞ്ഞത്.ദേശീയപാത വികസിപ്പിക്കുന്നതിലൂടെ വീടും സ്ഥലവും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവര്‍ക്കുള്ള പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കുന്നത് വരെ സര്‍വേ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന കര്‍മസമിതിക്കാരുടെ ആവശ്യം നിരാകരിച്ചതാണ് ബഹളത്തിന് തുടക്കം.

യോഗത്തില്‍ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്ന ജില്ലാകലക്ടര്‍ എത്തില്ലെന്ന് ഉറപ്പായതോടെ അഴിയൂര്‍ വില്ലേജില്‍ നിന്നും യോഗത്തിനെത്തിയവര്‍ ഇറങ്ങിപ്പോകുകയായിരുന്നു.

എ ടി മഹേഷ്, പ്രതീപ് ചോമ്പാല, പി കെ കുഞ്ഞിരാമന്‍, അബു തിക്കോടി, പി രാഘവന്‍, കെ അന്‍വര്‍ ഹാജി, കെ കുഞ്ഞിരാമന്‍, മൊയ്തു കുഞ്ഞിപ്പള്ളി, പി കെ നാണു, തുടങ്ങിയവരാണ് കര്‍മസമിതിക്കുവേണ്ടി യോഗത്തിനെത്തിയത്. എ ഡി എമ്മിനെ കൂടാതെ ഡെപ്യൂട്ടി കലക്ടറും ജില്ലാ ഭരണകൂടത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു.