അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുള്‍ തൂങ്ങി മരിച്ച നിലയില്‍

Posted on: August 9, 2016 11:29 am | Last updated: August 9, 2016 at 6:57 pm

kalikho pulഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ വിമത നീക്കത്തിന് നേതൃത്വം വഹിച്ച മുന്‍ മുഖ്യമന്ത്രിയും വിമത കോണ്‍ഗ്രസ് നേതാവുമായ കലിഖോ പുള്ളിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇറ്റാനഗറിലെ ഔദ്യോഗിക വസതിയിലാണ് കലിഖോയുടെ മൃതദേഹം കണ്ടെത്തിയത്. 2016 ഫിബ്രവരി 16 ന് മുഖ്യമന്ത്രി പദത്തിലെത്തിയ അദ്ദേഹം നാലരമാസം ഭരണത്തില്‍ തുടര്‍ന്നു. 2016 ജൂലായില്‍ ഉണ്ടായ സുപ്രീം കോടതി വിധിയ്ക്കുപിന്നാലെയാണ് രാജിവെച്ചത്.് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും കലിഖോ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നില്ല.

ഭരണപ്രതിസന്ധിയെ തുടര്‍ന്ന് അരുണാചലില്‍ പ്രദേശ് രാഷ്ട്രപതി ഭരണത്തിന്‍ വിമത നീക്കത്തെ തുടര്‍ന്ന് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബി.ജെ.പിയുടെ പിന്തുണയോടെയാണ് കലിഖോ പുല്‍ മുഖ്യമന്ത്രിയായത്. നാലു മാസത്തിനു ശേഷം, സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് കലിഖോയ്ക് സ്ഥാനം ഒഴിയേണ്ടി വന്നത്.