പാലേരി ഉസ്താദ് അന്തരിച്ചു

Posted on: August 9, 2016 9:12 am | Last updated: August 9, 2016 at 9:12 am
SHARE

paleri ustadകല്‍പ്പറ്റ: പ്രമുഖ പണ്ഡിതനും സമസ്ത വയനാട് ജില്ലാ ഉപാധ്യക്ഷനുമായ പാലേരി അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍ (85) അന്തരിച്ചു. അറുപത് വര്‍ഷത്തോളം ദര്‍സ് രംഗത്ത് സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് നിരവധി ശിഷ്യഗണങ്ങളുണ്ട്. മര്‍ഹും കുട്ടിമുസ്‌ലിയാര്‍ പ്രധാന ഉസ്താദാണ്. സമസ്ത വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി കൈപ്പാണി അബൂബക്കര്‍ ഫൈസി, മര്‍ഹും ഖാരി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍, അബ്ദുല്ല മുസ്‌ലിയാര്‍ തരുവണ തുടങ്ങിയവര്‍ പ്രധാന ശിഷ്യന്മാരാണ്. നെല്ലിക്കുത്ത് ഉസ്താദ്, അലനല്ലൂര്‍ അബ്ദുല്ല മുസ്‌ലിയാര്‍, കരിമ്പനക്കല്‍ മുഹമ്മദ് മുസ്‌ലിയാര്‍, പാനൂര്‍ തങ്ങള്‍ തുടങ്ങിയവര്‍ സഹപാഠികളാണ്.

ജാമിഅ സഅദിയ്യ, ദാറുല്‍ ഫലാഹ് കല്‍പ്പറ്റ, ബദറുല്‍ ഹുദ പനമരം എന്നീ സ്ഥാപനങ്ങള്‍ക്ക് പുറമെ കുഞ്ഞോം, അഞ്ചുകുന്ന്, കാട്ടിചിറക്കല്‍, കടക്കല്‍, താനക്കോട്ടൂര്‍, മാടവന, മലപ്പുറം പൊടിയാട്ട്, വാരാമ്പറ്റ, കണിയാമ്പറ്റ തുടങ്ങിയ സ്ഥലങ്ങളില്‍ മുദര്‍രിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്: പാലേരി അഹ്മദ്. മാതാവ്: തോട്ടോളി ഖദീജ. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ബശീര്‍ ദാരിമി, അബ്ദുല്ല സഖാഫി, മുഹമ്മദലി സഅദി, ഇബ്‌റാഹിം സുഹ്‌രി, ആഇശ സുഹ്‌റ. മരുമക്കള്‍: മുസ്തഫ കല്‍പ്പറ്റ, അബ്ദുസലാം സുഹ്‌രി ചെറുവേരി, സാഹിറ, റൈഹാനത്ത്, ഫാത്വിമ, മുംതാസ്. മയ്യിത്ത് നിസ്‌കാരം കിഴക്കുമൂല ജുമുഅ മസ്ജിദില്‍ 11 മണിക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here