തീരുമാനത്തില്‍ മാറ്റമില്ല; ലീഗിനോട് സൗഹാര്‍ദം: മാണി

Posted on: August 9, 2016 1:29 am | Last updated: August 9, 2016 at 1:29 am

K-M-Mani-kunjalikuttyകോട്ടയം: യു ഡി എഫ് വിടാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണി. നിയമസഭയില്‍ പുതിയ ബ്ലോക്കായി ഇരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പാലായില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിസന്ധികളെ നേരിടാന്‍ തയ്യാറായിട്ടുതന്നെയാണ് കേരള കോണ്‍ഗ്രസ് യു ഡി എഫ് വിട്ടത്. ഒറ്റക്ക് ശക്തി തെളിയിച്ചിട്ടുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസ്. ഇതിനു മുമ്പും ഒറ്റക്ക് നിന്ന ചരിത്രം പാര്‍ട്ടിക്കുണ്ട്. അതുകൊണ്ട് ഞങ്ങള്‍ക്ക് ഒന്നും ഭയപ്പെടാനില്ല. കെ എം മാണി കൂട്ടിച്ചേര്‍ത്തു. തങ്ങള്‍ മുന്നണി വിട്ട് പോവുന്നതിനോട് വിയോജിപ്പുള്ളവരാണ് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ലീഗിനോട് സൗഹാര്‍ദ മനോഭാവമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.