ബി ജെ പി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ട്; മോദി പങ്കെടുക്കും

Posted on: August 9, 2016 6:00 am | Last updated: August 9, 2016 at 1:27 am
SHARE

modiകൊച്ചി: ബി ജെ പി ദേശീയ കൗണ്‍സില്‍ യോഗം സപ്തംബര്‍ 23, 24,25 തീയതികളില്‍ കോഴിക്കോട് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള മുഴുവന്‍ ദേശീയ നേതാക്കളും പങ്കെടുക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
23ന് രാവിലെ മുതല്‍ 24ന് ഉച്ച വരെ ദേശീയ നേതൃയോഗം നടക്കും. 24ന് വൈകീട്ട് നാലിന് ബീച്ച് ഗ്രൗണ്ടില്‍ നടക്കുന്ന പൊതു സമ്മേളനത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. എല്ലാ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും എം പിമാരും പങ്കെടുക്കും. 25ന് രാവിലെ ദേശീയ കൗണ്‍സില്‍ യോഗം ആരംഭിക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന പ്രത്യേക ചടങ്ങില്‍ ദീന്‍ദയാല്‍ ഉപാധ്യായ ജന്‍മശതാബ്ദി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.