എ ടി എം കൗണ്ടറില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Posted on: August 9, 2016 12:26 am | Last updated: August 9, 2016 at 9:28 am

ATM_thmni_1461337f>>എ ടി എം കൗണ്ടറുകളില്‍ കയറിയാല്‍ ചുറ്റും സൂക്ഷ്മമായി നിരീക്ഷിക്കുകയും ഒളിക്യാമറകള്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ പരിശോധിക്കുകയും ചെയ്യുക.
>> നമ്പര്‍ പാഡിന് മുകളില്‍ അസാധാരണമായ ആവരണം എന്തെങ്കിലും ഉണ്ടോ എന്നറിയാന്‍ നമ്പര്‍ പാഡ് അമര്‍ത്തി നോക്കുന്നത് നല്ലതാണ്. പതിവില്‍ കവിഞ്ഞ് കട്ടി തോന്നുന്നുവെങ്കില്‍ സെക്യൂരിറ്റിയെ അറിയിക്കുക.
>>വ്യത്യസ്ത നിറത്തിലോ എ ടി എം കൗണ്ടറുകളില്‍ പൊതുവായി കാണാത്ത തരത്തിലുള്ള വസ്തുക്കള്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ പരിശോധനക്ക് വിധേയമാക്കണം. കാര്‍ഡ് റീഡര്‍ ഇളക്കി നോക്കിയാല്‍ ഡേറ്റകള്‍ സ്‌കാന്‍ ചെയ്യുന്ന ഉപകരണങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടോയെന്ന് മനസിലാക്കാം.
>> സുരക്ഷാ പരിശോധനകളെല്ലാം നടത്തിയ ശേഷം പിന്‍ നമ്പര്‍ മറു കൈ കൊണ്ട് മറച്ച് പിടിച്ച് ടൈപ് ചെയ്യുക. ഒളിക്യാമറയുണ്ടെങ്കില്‍ നമ്പര്‍ പതിയാതിരിക്കാന്‍ ഇത് സഹായിക്കും.

>>പരിചിതമായ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുക. ഒറ്റപ്പെട്ട എ ടി എമ്മുകള്‍ ഒഴിവാക്കണം. വളരെ സാവധാനത്തില്‍ പ്രവര്‍ത്തിക്കുന്ന എ ടി എമ്മുകളില്‍ കൃത്രിമം നടത്താന്‍ സാധ്യതയുണ്ട്.
>>എ ടി എം മെഷീനില്‍ നിന്ന് ലഭിക്കുന്ന രസീതുകള്‍ കീറിക്കളഞ്ഞു മാത്രം ഉപേക്ഷിക്കുക. മെഷീനില്‍ നിന്ന് കാര്‍ഡ് തിരിച്ചു വന്നില്ലെങ്കില്‍ ഉടന്‍ തന്നെ ബേങ്കുമായി ബന്ധപ്പെടുക.