പുരുഷ വിഭാഗം ഹോക്കി: ജര്‍മനിയോട് ഇന്ത്യ തോറ്റു

Posted on: August 8, 2016 9:59 pm | Last updated: August 8, 2016 at 10:03 pm
SHARE

live-hockey-score-7591റിയോ ഡി ഷാനെറോ: ഒളിമ്പിക്‌സ് ഹോക്കിയില്‍ പുരുഷവിഭാഗത്തില്‍ ഇന്ത്യയ്ക്കു തോല്‍വി. ജര്‍മനിയോട് ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്. മല്‍സരം അവസാനിക്കാന്‍ മൂന്നു സെക്കന്‍ഡുകള്‍ ബാക്കിനില്‍ക്കെയാണ് ജര്‍മനി വിജയഗോള്‍ കണ്ടെത്തിയത്. ക്രിസ്റ്റഫര്‍ റുഹ്‌റിയുടെ വകയായിരുന്നു ജര്‍മനിയുടെ വിജയഗോള്‍.

18ാം മിനിറ്റില്‍ വെല്ലെന്‍ നിക്കള്‍സിലൂടെ ജര്‍മനിയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അഞ്ചു മിനിറ്റിനുശേഷം 23-ാം മിനിറ്റില്‍ രുപീന്ദര്‍പാല്‍ സിംഗിലൂടെ ഇന്ത്യ സമനില കണ്ടെത്തി. തുടര്‍ന്ന് കളിയില്‍ ഇന്ത്യ മേധാവിത്വം പുലര്‍ത്തിയെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞുനിന്നു. ഒടുവില്‍ അവസാന മിനിറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി ജര്‍മനി വിജയഗോളും കണ്ടെത്തി.

ആദ്യ കളിയില്‍ ഇന്ത്യ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു മലയാളിതാരം ശ്രീജേഷിന്റെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യയുടെ ജയം.