തിരുവനന്തപുരത്തെ എടിഎം തട്ടിപ്പ്: രഹസ്യ പിന്‍ നമ്പര്‍ മാറ്റാന്‍ നിര്‍ദേശം

Posted on: August 8, 2016 9:24 pm | Last updated: August 8, 2016 at 9:24 pm
SHARE

ATM_thmni_1461337fതിരുവനന്തപുരം: ജൂണ്‍ 30, ജൂലൈ മൂന്ന്, ഒമ്പത് തീയതികളില്‍ തിരുവനന്തപുരം ആല്‍ത്തറയിലെ എസ്ബിഐ എടിഎം ഉപയോഗിച്ചവര്‍ ഉടന്‍തന്നെ രഹസ്യ പിന്‍ നമ്പര്‍ മാറ്റണമെന്നു പോലീസ് അറിയിച്ചു. ഈ ദിവസങ്ങളില്‍ ആല്‍ത്തറയിലെ എടിഎം ഉപയോഗിച്ചവരാണ് തട്ടിപ്പിനിരയായത്.

തലസ്ഥാനത്തെ എസ്ബിടി, ഫെഡറല്‍ ബാങ്ക് എടിഎമ്മുകളില്‍നിന്ന് വ്യാപകമായി ഉപഭോക്താക്കളുടെ പണം തട്ടിയിരുന്നു. എടിഎം കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്ന പ്രത്യേക യന്ത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നത്. നിരവധി പേരുടെ പണം നഷ്ടമായതായാണ് റിപ്പോര്‍ട്ട്. പണം പിന്‍വലിക്കുന്നവര്‍ രഹസ്യ പിന്‍ ഉപയോഗിക്കുന്നത് ദൃശ്യമാകാന്‍ പ്രത്യേക കാമറകളും കൗണ്ടറുകളില്‍ സ്ഥാപിച്ചിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

പണം നഷ്ടപ്പെട്ടവരുടെ പരാതികളെ തുടര്‍ന്ന് വെള്ളയമ്പലത്തെ കൗണ്ടറുകളില്‍ പോലീസ് പരിശോധന തുടങ്ങി. സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരം തട്ടിപ്പ് നടന്നിട്ടുണ്ടോ എന്ന് പരിശോധനയിലാണ് പോലീസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here