Connect with us

Gulf

മാണിയുടെ പിന്‍മാറ്റത്തില്‍ ദുരൂഹതയെന്ന് ഒ ഐ സി സി

Published

|

Last Updated

ദോഹ: മൂന്നു പതിറ്റാണ്ടായി യു ഡി എഫ് അവിഭാജ്യ ഘടകമായി നിലകൊണ്ട കേരള കോണ്‍ഗ്രസ് മാണി ഗ്രൂ്പ്പിന്റെ യു ഡി എഫ് മുന്നണി വിടാനുള്ള തീരുമാനം ദുരൂഹത നിറഞ്ഞതാണെന്ന് ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി ജന. സെക്രട്ടറി ജോപ്പച്ചന്‍ തെക്കേക്കുറ്റ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
ബന്ധം വേര്‍പെടുത്താന്‍ തക്കതായ യാതൊരു കാരണങ്ങളും ജനങ്ങളുടെ മുമ്പില്‍ വെക്കുവാനോ അവരെ ബോധിപ്പിക്കുവാനോ ശ്രമിക്കാതെ മറ്റു താത്പര്യ സംരക്ഷണത്തിനു വേണ്ടി മാണി വേഷം കെട്ടി ആടുന്നതില്‍ കേരള ജനത ലജ്ജിക്കുന്നു. നിയമസഭയില്‍ ്പ്രത്യേക ബ്ലോക്കായി ഇരുന്നുകൊണ്ട് എല്‍ ഡി എഫിന്റെ മമത പിടിച്ചു പറ്റാനും ദേശീയ തലത്തില്‍ യു പി എക്ക് പ്രശ്‌നാധിഷ്ഠിത പിന്തുണ എന്നു പറഞ്ഞുകൊണ്ട് ബി ജെ പിയുടെ പ്രീതി സമ്പാദിക്കുവാനും ത്രിതല പഞ്ചായത്ത് സമിതികളില്‍ അധികാരം നിനിര്‍ത്തുന്നതിനും വേണ്ടി യു ഡി എഫുമായുള്ള ബന്ധം നിലനിര്‍ത്തും എന്നു പറഞ്ഞുകൊണ്ട് പ്രവര്‍ത്തകരെ കൂടെ നിര്‍ത്താനും ശ്രമിക്കുന്ന മാണിയുടെ അവസരവാദരാഷ്ട്രീയത്തിന് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.
എല്ലാ കാലഘട്ടങ്ങളിലും സമ്മര്‍ദരാഷ്ട്രീയത്തിന്റെയും അവസരവാദത്തിന്റെയും അപ്പോസ്തലനായിരുന്ന മാണിയുടെ മനസ്സ് മാറ്റാന്‍ പിറകേ നടക്കാതെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തി ഇത്തരം ഈര്‍ക്കിള്‍ പാര്‍്ട്ടികളെ പാഠം പഠിക്കുവാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നതായും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Latest