ഒ.ഐ.സി.സി, ഫൈവ്‌സ് ഫുട്‌ബോള്‍ ലോഗോ പ്രകാശനം ചെയ്തു

Posted on: August 8, 2016 8:30 pm | Last updated: August 8, 2016 at 8:30 pm

unnamed (1)ജിദ്ദ: സെപ്റ്റംബര്‍ അവസാന വാരത്തില്‍ അല്‍ അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വിന്നേഴ്‌സ് ട്രോഫിക്കും ഇങ്ക് വാലി ഇന്റര്‍നാഷണല്‍ റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടി ഒ.ഐ.സി.സി ജിദ്ദ, കണ്ണമംഗലം പഞ്ചായത്തു കമ്മറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ കെ.പി.സി.സി സെക്രട്ടറി വി.എ. കരീം പ്രകാശനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ, കണ്ണമംഗലം പഞ്ചായത്തു കമ്മറ്റി പ്രസിഡന്റ് മജീദ് ചേറൂര്‍, ട്രഷറര്‍ വി.പി. കുട്ടിമോന്‍, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ശരീഫ് കെ.സി, അബ്ദുല്‍ മജീദ് നഹ, കുഞ്ഞാലിഹാജി, ഹകീം പാറക്കല്‍, കെ.സി. അബ്ദുല്‍റഹ്മാന്‍, ഷാനിയാസ് കുന്നിക്കോട്, അബ്ദുല്‍റഹ്മാന്‍ കാവുങ്ങല്‍, പിപി ആലിപ്പു, സകീറലി കണ്ണേത്, വിപി നാസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.