മൂന്നാം ലോകമഹായുദ്ധം പശുവിന്റെ പേരിലായിരിക്കും: സ്വാമി അഖിലേശ്വരാനന്ദ് ഗിരി

Posted on: August 8, 2016 7:01 pm | Last updated: August 8, 2016 at 7:01 pm
SHARE

akhileshananda giriഭോപ്പാല്‍: ഒരു പശുവിന്റെ പേരിലായിരിക്കും മൂന്നാം ലോകമഹായുദ്ധമെന്ന് സ്വാമി അഖിലേശ്വരാനന്ദ് ഗിരി. മധ്യപ്രദേശ് ഗോപാലന്‍ ഏവം പശുധാന്‍ സംവര്‍ധന്‍ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനാണ് ഇദ്ദേഹം. ഈ പദവി വഹിക്കുന്ന ആദ്യ സന്യാസിയാണ് അഖിലേശ്വരാനന്ദ് ഗിരി.

1987ലെ ഒന്നാം സ്വാതന്ത്രസമരം തുടങ്ങാന്‍ കാരണം പശുവായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസിലാവും. ചരിത്രത്തില്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍ കാണാനാവും. ചത്തതോ മുറിവേറ്റതോ ആയ പശുക്കളെ വാഹനങ്ങളില്‍ കയറ്റിക്കൊണ്ടുപോകുന്നത് കാണുമ്പോള്‍ ഗോ രക്ഷകര്‍ക്ക് വൈകാരിക വിക്ഷോഭമുണ്ടാകുന്നത് സ്വാഭാവികമാണെന്ന് അഖിലേശ്വരാനന്ദ് ഗിരി പറയുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.

പശുവിന്റെ പാലിനും മൂത്രത്തിനും ചാണകത്തിനും ഔഷധഗുണമുണ്ടെന്നും അവക്ക് കാന്‍സര്‍, അപസ്മാരം പോലുള്ള രോഗങ്ങള്‍ പോലും സുഖപ്പെടുത്താന്‍ ശേഷിയുണ്ടെന്നും സ്വാമി അവകാശപ്പെടുന്നു. പശുവിന്റെ സംരക്ഷണത്തിനായി പ്രത്യേക ഗോ മന്ത്രാലയം രൂപീകരിക്കണമെന്നും സ്വാമി ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here