മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു

Posted on: August 8, 2016 5:24 pm | Last updated: August 8, 2016 at 5:24 pm

accidentകണ്ണൂര്‍: മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. സ്ത്രീകളടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ടോള്‍ ബൂത്തിന്റെ കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.