തിരുവനന്തപുരത്ത് എടിഎമ്മുകളില്‍ ഹൈടെക് മോഷണം

Posted on: August 8, 2016 4:49 pm | Last updated: August 9, 2016 at 10:34 am
SHARE

atm robberryതിരുവനന്തപുരം: തലസ്ഥാനത്ത് എടിഎമ്മുകളില്‍ ഇലക്ട്രിക് ഉപകരണം സ്ഥാപിച്ച് ഹൈടെക് മോഷണം. എടിഎമ്മിനകത്ത് പ്രത്യേകതരം ഇലക്ട്രിക് ഉപകരണം സ്ഥാപിച്ച് എടിഎം കാര്‍ഡ് വിവരങ്ങളും രഹസ്യകോഡും ചോര്‍ത്തിയ ശേഷം മുംബൈയിലെ എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുകയായിരുന്നു.

അമ്പതോളം പേരാണ് തട്ടിപ്പിനിരയായതായി കാണിച്ച് ഇതുവരെ പോലീസിനെ സമീപിച്ചിരിക്കുന്നത്. പരാതികളെ തുടര്‍ന്ന് വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ എസ്ബിഐ എടിഎം പരിശോധിച്ച പോലീസ് സംഘം എടിഎമ്മിന്റെ റൂഫില്‍ സ്ഥാപിച്ച പ്രത്യേക ഇലക്ട്രിക് ഉപകരണം കണ്ടെത്തി. ഇതില്‍ ക്യാമറയുള്ളതായാണ് സൂചന.

നഗരത്തിലെ കൂടുതല്‍ എടിഎമ്മുകളില്‍ പോലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here