Connect with us

Gulf

തൊഴില്‍പ്രശ്‌നത്തില്‍ സൗദി രാജാവിന്റെ ഇടപെടല്‍; 10 കോടി റിയാല്‍ അനുവദിക്കും

Published

|

Last Updated

റിയാദ്: സൗദിയില്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന ഇന്ത്യക്കാരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സൗദി ഭരണാധികാരിയായ സല്‍മാന്‍ രാജാവിന്റെ ഇടപെടല്‍. മുടങ്ങിയ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാന്‍ അടിയന്തരമായി 10 കോടി റിയാല്‍ അനുവദിക്കാന്‍ രാജാവ് ഉത്തരവിട്ടു.

തൊഴിലാളികള്‍ക്ക് താമസ സൗകര്യമൊരുക്കാന്‍ തൊഴില്‍ മന്ത്രിക്ക് രാജാവ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൗദി എയര്‍ലൈന്‍സില്‍ തിരികെ നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും രാജാവ് തൊഴില്‍മന്ത്രിയോട് ആവശ്യപ്പെട്ടു. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് വിസ അനുവദിക്കാനും നിര്‍ദേശമുണ്ട്.