ഉയരമുള്ള കെട്ടിടത്തില്‍ നിന്നുള്ള ശൈഖ് മന്‍സൂറിന്റെ സെല്‍ഫി തരംഗമാവുന്നു

Posted on: August 8, 2016 3:02 pm | Last updated: August 8, 2016 at 3:03 pm
SHARE
sheikh
ശെഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഫ്രഞ്ച് റിവേറയിലെ കാന്‍സ് നഗരത്തിലെ കെട്ടിടത്തിന്റെ മുകളില്‍നിന്നെടുത്ത സെല്‍ഫി

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ ഇളയ പുത്രനായ ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പോസ്റ്റ് ചെയ്ത ഉയരമുള്ള കെട്ടിടത്തില്‍ നിന്നുള്ള സെല്‍ഫി തരംഗമാവുന്നു. ഫ്രഞ്ച് റിവേറയിലെ കാന്‍സ് നഗരത്തിലെ കെട്ടിടത്തിന്റെ മുകള്‍ തട്ടില്‍ നിന്നുള്ള ചിത്രമാണ് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുന്നത്.

യു എ ഇ സൈന്യത്തിലെ പ്രവര്‍ത്തനക്ഷമതയുള്ള പട്ടാളക്കാരന്‍ കൂടിയായ ശൈഖ് മന്‍സൂര്‍ സുഹൃത്തുക്കള്‍ക്കൊപ്പമാണ് വിദേശ യാത്രക്ക് പുറപ്പെട്ടത്. യമനില്‍ യു എ ഇ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ച് ശൈഖ് മന്‍സൂര്‍ ലോക മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമായിരുന്നു. ശൈഖ് മന്‍സൂര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്തവണ ആയിരങ്ങളെ ആകര്‍ഷിക്കുന്നത്.