കാസര്‍ഗോഡ് നിന്ന് ഒരാളെ കൂടി കാണാതായി

Posted on: August 8, 2016 11:16 am | Last updated: August 8, 2016 at 1:20 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ ഒരാളെ കൂടി കാണാതായി. കാസര്‍ഗോഡ് ആദൂര്‍ സ്വദേശി അബ്ജദുള്ളയെ നാല് മാസമായി കാണാനില്ലെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.

തൃക്കരിപ്പൂരില്‍ ദുരൂഹ സാഹചര്യത്തില്‍ നാട് വിട്ടവരുമായി ഇതിന് ബന്ധമുണ്ടെന്ന് ബന്ധുക്കള്‍ കരുതുന്നു. കാസര്‍ഗോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ ആളുകള്‍ നാട് വിട്ട സംഭവം അന്വേഷിക്കുന്ന സംഘത്തിന് പൊലീസ് വിവരം കൈമാറി. നാട് വിട്ടവര്‍ക്ക് ഇസിലുമായി ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് വീണ്ടും ഒരാളെ കൂടി കാണാതായിരിക്കുന്നത്.