മൈക്കല്‍ ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19-ാം സ്വര്‍ണം

Posted on: August 8, 2016 9:59 am | Last updated: August 8, 2016 at 9:59 am
SHARE

michel phelpsറിയോ ഡി ജനീറോ: നീന്തല്‍ കുളത്തിലെ സുവര്‍ണ മത്സ്യം മൈക്കല്‍ ഫെല്‍പ്‌സിന് ഒളിമ്പിക്‌സില്‍ 19-ാം സ്വര്‍ണം. റിയോ ഒളിമ്പിക്‌സ് നീന്തലില്‍ പുരുഷന്മാരുടെ 4*100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ മൈക്കില്‍ ഫെല്‍പ്‌സ് ഉള്‍പ്പെട്ട യുഎസ് ടീം സ്വര്‍ണം നേടിയതോടെയാണ് താരത്തിന്റെ സ്വര്‍ണ നേട്ടം ഉയര്‍ന്നത്.

ഫെല്‍പ്‌സിനൊപ്പം റയാന്‍, ഹെല്‍ഡ്, നഥാന്‍ അഡ്രിയാന്‍, കലേബ് ഡ്രെസല്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സ്വര്‍ണം സ്വന്തമാക്കിയത്. 3:09.92 മിനിറ്റിലാണ് യുഎസ് ഫിനിഷ് ചെയ്തത്. അമേരിക്ക സ്വര്‍ണം നേടിയപ്പോള്‍ ഫ്രാന്‍സ് രണ്ടാമതും ഓസ്‌ട്രേലിയ മൂന്നാമതും എത്തി.

ടെന്നീസ് കോര്‍ട്ടിലെ രാജകുമാരനായ സെര്‍ബിയന്‍ താരം നോവാക് ജോക്കോവിക് അര്‍ജന്റീനതാരം യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പെഡ്രോയോട് തോല്‍ക്കുന്നത് ആരാധകര്‍ തലയില്‍ കൈ വെച്ചാണ് കണ്ടത്. 76, 64 എന്ന സ്‌കോറില്‍ ആദ്യ സെറ്റ് ടൈബ്രേക്കറില്‍ എതിരാളിക്ക് വിട്ടു കൊടുക്കേണ്ടി വന്നത് തിരിച്ചടിയായി. വനിതാ ഡബിള്‍സില്‍ അമേരിക്കയുടെ സെറീനവീനസ് സഖ്യം ഡബിള്‍സില്‍ ചെക്ക് റിപ്പബഌക്കിന്റെ ബാര്‍ബോറ സിറ്റ്‌കോവ, ലൂസി സവറോവ എന്നിവരോട് തോറ്റതും ആരാധകരെ ഞെട്ടിച്ചു.

ഫുട്‌ബോളില്‍ തുടര്‍ച്ചയായി രണ്ടാം മത്സരത്തിനിറങ്ങിയ ബ്രസീല്‍ ദുര്‍ബ്ബലരായ ഇറാഖിനോട് ഗോള്‍രഹിത സമനിലയില്‍ കുടുങ്ങി. ആദ്യ മത്സരത്തിലും ബ്രസീലിന് ഗോള്‍രഹിത സമനിലയില്‍ പോയിന്റ് പങ്കുവെയ്‌ക്കേണ്ടി വന്നിരുന്നു. ദക്ഷിണാഫ്രിക്ക ആയിരുന്നു ബ്രസീലിനെ ആദ്യ മത്സരത്തില്‍ സമനിലയില്‍ തളച്ചത്.