Connect with us

National

മുതിര്‍ന്ന ആര്‍ എസ് എസ് നേതാവിന് വെടിയേറ്റു

Published

|

Last Updated

ജലന്ധര്‍: മുതിര്‍ന്ന ആര്‍ എസ് എസ് നേതാവും സംഘടനയുടെ പഞ്ചാബ് ഘടകം വൈസ് പ്രസിഡന്റുമായ ജഗദീഷ് ഗഗ്‌നേജക്ക് അജ്ഞാതരുടെ വെടിയേറ്റു. ശനിയാഴ്ച രാത്രി ഒമ്പതിനായിരുന്നു സംഭവം. ഗുരുതര വെടിയേറ്റ ഗഗ്‌നേജയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസന്വേഷിക്കാന്‍ നാലംഗ അന്വേഷണ സംഘത്തെ പഞ്ചാബ് സര്‍ക്കാര്‍ നിയമിച്ചു.
ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ പഞ്ചാബിലെ ജലന്ധറില്‍ വച്ചായിരുന്ന ഗഗ്‌നേജക്കു നേരെ ആക്രമണം ഉണ്ടായത്. ഭാര്യക്കൊപ്പം വീട്ടിലേക്ക് പോകവെ ജ്യോതിചൗക്ക് പ്രദേശത്ത് വച്ച് ബൈക്കിലെത്തിയ അജ്ഞാതര്‍ ഗഗ്‌നേജക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം അക്രമികള്‍ അതേ ബൈക്കില്‍ രക്ഷപ്പെട്ടു. വെടിശബ്ദം കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് ഗഗ്‌നേജയെ ആശുപത്രിയില്‍ എത്തിച്ചത്.
ഉടനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗഗനേജയുടെ വയറ്റില്‍ നിന്ന് രണ്ട് വെടിയുണ്ടകള്‍ ഓപ്പറേഷനിലൂടെ പുറത്തെടുത്തു. മൂന്നാമത്തെ ബുള്ളറ്റ് ഇപ്പോഴും പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിംഗ് ബാദലിന്റെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘത്തെ പഞ്ചാബ് ഡി ജി പി നിയമച്ചു. വിദഗ്ധ ചികിത്സക്കായി ഗഗ്‌നേജയെ ദയാനന്ദ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ സി സി ടി വി ദൃശ്യത്തില്‍ നിന്ന് അക്രമികള്‍ ഉപയോഗിച്ച ബൈക്കുകളുടെ നമ്പറുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

Latest