അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

Posted on: August 7, 2016 8:42 pm | Last updated: August 7, 2016 at 8:42 pm

archeryറിയോ ഡീ ജെനീറോ: കൊളംബിയക്കെതിരായ വിജയത്തോടെ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 52-51.

ലക്ഷ്മി റാണി മാജി, ബോംബായല ദേവി, ലെയ്ഷ്‌റാം, ദീപിക കുമാരി എന്നിവരടങ്ങിയ ടീമാണ് വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍. ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ആദ്യമായാണ് ക്വാര്‍ട്ടര്‍ പ്രവേശനം നേടുന്നത്.