Connect with us

Kerala

കെഎം മാണിക്ക് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി; ചരല്‍ക്കുന്നില്‍ സംഘര്‍ഷം

Published

|

Last Updated

ചരല്‍ക്കുന്ന്: യുഡിഎഫ് വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. കള്ളനെന്നും കരിങ്കാലിയെന്നും വിളിച്ചായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. പ്രതിഷേധത്തിനിടെ ജോസഫ് എം പുതുശേരിയുടെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു.

ചരല്‍ക്കുന്നില്‍ നിന്ന് മാണിയും നേതാക്കളും പുറത്തിറങ്ങുന്ന വഴിയില്‍ നിലയുറപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോസ് കെ മാണി അടക്കമുള്ളവരെ കരിങ്കൊടി കാണിച്ചു. മാണിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. പ്രതിഷേധത്തിന്റെ തുടക്കമെന്ന നിലയിലാണ് ചരല്‍ക്കുന്നില്‍ കരിങ്കൊടി കാണിച്ചത്.