ദുബൈ തീപിടുത്തം മറയാക്കി വിമാനക്കമ്പനികള്‍ നിരക്ക് കുത്തനെ ഉയര്‍ത്തി

Posted on: August 7, 2016 4:51 pm | Last updated: August 7, 2016 at 4:51 pm

live flightദുബൈ: എമിറേറ്റ്‌സ് വിമാനത്തിന് സംഭവിച്ച തീ പിടുത്തം മറയാക്കി നാട്ടില്‍ നിന്നുള്ള ടിക്കറ്റ് നിരക്ക് വിമാനക്കമ്പനികള്‍ കുത്തനെ ഉയര്‍ത്തി. ഓഫ് സീസണായിരുന്നിട്ടും കേരളത്തില്‍ നിന്നും മംഗലാപുരത്ത് നിന്നുമുള്ള ദുബൈയിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വിവിധ വിമാനക്കമ്പനികള്‍ ഉയര്‍ത്തിയത്. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 6,000 മുതല്‍ 7,000 രൂപ വരെയുണ്ടായിരുന്ന മംഗലാപുരം, കോഴിക്കോട്-ദുബൈ നിരക്കാണ് 24,000 രൂപ വരെയായി കുത്തനെ ഉയര്‍ത്തിയത്.
യു എ ഇയില്‍ കഠിന ചൂടുള്ളതും സ്‌കൂള്‍ സീസണല്ലാതിരുന്നിട്ടും കേരളത്തില്‍ നിന്നും മംഗലാപുരത്ത് നിന്നും യാത്രക്കാരുടെ എണ്ണം ഗണ്യമായ കുറവുണ്ട്. ദുബൈ വിമാനത്താവളത്തില്‍ പ്രശ്‌നമുള്ളതുകൊണ്ട് നിരവധി വിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തലാക്കിയെന്ന വ്യാജ പ്രചാരണം അഴിച്ചുവിട്ടാണ് വിമാനക്കമ്പനികള്‍ നിരക്ക് ഉയര്‍ത്തിയത്.
ദുബൈ വിമാനത്താവളത്തില്‍നിന്ന് രണ്ട് ദിവസമാണ് ട്രാഫിക് ക്രമീകരണമുണ്ടായത്. കഴിഞ്ഞ ദിവസം മുതല്‍ എയര്‍പോര്‍ട് സാധാരണ നിലയിലായി. കഴിഞ്ഞ ആഴ്ച വരെ 6,000 മുതല്‍ 7,000 വരെ നിരക്കുണ്ടായിരുന്ന ടിക്കറ്റാണ് 24,000 രൂപവരെയായി ഉയര്‍ത്തിയത്. എന്നാല്‍ കേരളത്തിന് പുറത്ത് നിന്നും ദുബൈയിലേക്കുള്ള നിരക്ക് ഉയര്‍ത്തിയിട്ടില്ല.
ബംഗളൂരു ഉള്‍പെടെയുള്ള ഇതര സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍നിന്ന് ദുബൈയിലേക്കുള്ള നിരക്ക് ഉയര്‍ത്തിയിട്ടില്ല. സീസണ്‍ സമയങ്ങളില്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിമാനക്കമ്പനികള്‍ ഓഫ് സീസണ്‍ സമയത്ത