Connect with us

Gulf

സ്വകാര്യ മേഖലയിലെ വിദ്യാര്‍ഥികളുടെ തൊഴില്‍ പരിശീലനം;മന്ത്രാലയം ഓണ്‍ലൈന്‍ അപേക്ഷാഫോറം പുറത്തിറക്കി

Published

|

Last Updated

മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ്

ദുബൈ: മാനവ വിഭവ ശേഷി-സ്വദേശീവത്കരണ മന്ത്രാലയം വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ പരിശീലനം നേടുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോറം പുറത്തിറക്കി. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും മന്ത്രാലയം പുറത്തിറക്കിയ “വിജ്ഹതീ” മൊബൈല്‍ ആപ് മുഖേനെയും ഇലക്‌ട്രോണിക് അപേക്ഷാ ഫോറം പൂരിപ്പിക്കാനുള്ള സൗകര്യമുണ്ട്.

മാനവ വിഭവശേഷി സ്വദേശീവത്കരണ മന്ത്രി സഖര്‍ ബിന്‍ ഗൊബാഷ് സഈദ് ഗൊബാഷ് പുറത്തിറക്കിയ 713/2016 നമ്പര്‍ ഉത്തരവനുസരിച്ചാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
രാജ്യത്തെ വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നതിന് അവസരമൊരുക്കുന്നതിനായിരുന്നു പുതിയ ഉത്തരവ്.
സ്വകാര്യ മേഖലയില്‍ തൊഴില്‍ പരിശീലനം നേടുന്നതിന് പരിശീലനം നല്‍കുന്ന കമ്പനി, അനുമതി നല്‍കിയതായി മന്ത്രാലയത്തെ അറിയിക്കണം. അപേക്ഷകരായ വിദ്യാര്‍ഥികള്‍ 12 വയസിനും 18നും ഇടയിലുള്ളവരാകണം. ദുബൈ ലേബര്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ഐഷ ബെല്‍ ഹര്‍ഫിയ പറഞ്ഞു.
വിദ്യാര്‍ഥികള്‍, തൊഴില്‍ പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ 15 വയസ് പൂര്‍ത്തിയാകണം. 18 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. തസ്ഹീല്‍ കേന്ദ്രങ്ങളിലും മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും തൊഴില്‍ പെര്‍മിറ്റിനുള്ള അപേക്ഷ പൂരിപ്പിക്കാം.
തൊഴില്‍ പരിശീലന പദ്ധതികള്‍ മൂന്ന് മാസത്തിനുള്ളില്‍ കവിയരുത്. തൊഴില്‍ പരിശീലന കരാറുകള്‍ മന്ത്രാലയത്തിന്റെ അനുമതിക്കായി ഹാജരാക്കണം. ശേഷം ഇരുവിഭാഗക്കാര്‍ക്കും കരാറില്‍ ഒപ്പിടാവുന്നതാണ്. വിദ്യാര്‍ഥികളെ തൊഴില്‍ പരിശീലനത്തിന് നിയമിക്കുന്നതിന് മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് ഇ-സിഗ്‌നേച്ചര്‍ കാര്‍ഡ് നിര്‍ബന്ധമാണ്.
വിദ്യാര്‍ഥികള്‍, അപേക്ഷയോടൊപ്പം പാസ്‌പോര്‍ട്ടിന്റെ കോപ്പി, വിസ കോപ്പി (വിദേശികള്‍ക്ക്), രക്ഷിതാക്കളുടെ അനുമതി പത്രം, സ്വന്തം ഫോട്ടോ പകര്‍പ്പുകള്‍, കമ്പനിയുമായി ഉണ്ടാക്കിയ ഉടമ്പടി എന്നിവ സമര്‍പിക്കണമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

 

---- facebook comment plugin here -----

Latest