എല്‍ ഡി എഫ് മാണിക്ക് പിന്നാലെ പോകില്ലെന്ന് കോടിയേരി

Posted on: August 7, 2016 4:32 pm | Last updated: August 7, 2016 at 11:49 pm
SHARE

KODIYERIതിരുവനന്തപുരം: എല്‍ഡിഎഫ് മാണിക്ക് പിന്നാലെ പോകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സംവിധാനം തകര്‍ന്നെന്നും അത് എത്രയും വേഗം പിരിച്ചുവിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളാ കോണ്‍ഗ്രസിനെ മാര്‍ക്‌സിസ്റ്റ് ആക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുഡിഎഫ് പിരിച്ചുവിടണമെന്ന ആവശ്യം എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ഉന്നയിച്ചു. കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും വൈക്കം വിശ്വന്‍ പ്രതികരിച്ചു. കെ എം മാണിയും കേരളാ കോണ്‍ഗ്രസും യുഡിഎഫ് വിട്ട വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ഇരുവരും.