Connect with us

National

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഗാന്ധിനഗറിലെ മഹാത്മാ മന്ദിര്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഒ.പി. ഓലി സത്യവാചകം ചൊല്ലിക്കൊടുത്തു.

രുപാനിക്കൊപ്പം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും മറ്റ് 20 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി, അരുണ്‍ ജെയ്റ്റ്‌ലി, ഗോവ, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു.

Latest