യു.ഡി.എഫിനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

Posted on: August 7, 2016 1:19 pm | Last updated: August 7, 2016 at 4:32 pm

ramesh chennithalaകൊല്ലം: കേരളാ കോണ്‍ഗ്രസ് (എം)നും കെ.എം.മാണിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. യു.ഡി.എഫിനെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസിനോടോ യു.ഡി.എഫിലോ കെ.എം. മാണി ഒരു പരാതിയും ഉന്നയിച്ചിട്ടില്ല. യു.ഡി.എഫ് ചതിച്ചുവെന്ന് മാണി പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. മാണിയുടെ അന്തിമ തീരുമാനം വന്നശേഷം പാര്‍ട്ടി പ്രതികരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

യു.ഡി.എഫ് ഒറ്റക്കെട്ടാണ്. സ്വന്തം നിലയ്ക്ക് തീരുമാനം എടുക്കുന്നവര്‍ അതിന്റെ ഭവിഷ്യത്തും അനുഭവിക്കാന്‍ തയ്യാറാവണം. കോണ്‍ഗ്രസിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യാന്‍ ആരേയും അനുവദിക്കില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അതിനിടെ, പുതിയ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച യു.ഡി.എഫ് യോഗം വിളിച്ചു. കക്ഷി നേതാക്കളെ യോഗത്തെ കുറിച്ച് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടും ഇടതുപക്ഷത്തോടും സമദൂര നിലപാടാണെന്ന് ശനിയാഴ്ച ചരല്‍ക്കുന്നില്‍ നടന്ന കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ക്യാമ്പില്‍ ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചിരുന്നു