പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷ നല്‍കണമെന്ന് സുപ്രീം കോടതി

Posted on: August 7, 2016 12:10 am | Last updated: August 7, 2016 at 12:10 am
SHARE

supreme-court-indiaന്യൂഡല്‍ഹി: പാലില്‍ മായം ചേര്‍ക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശം. രാസവസ്തുക്കള്‍ മായമായി പാലില്‍ ചേര്‍ക്കുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ നല്‍കുന്ന വിധത്തില്‍ 2006ലെ ഭക്ഷ്യസുരക്ഷാനിയമം ഭേദഗതിചെയ്യണമെന്നാണ് പരമോന്നത കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍, ജസ്റ്റിസുമാരായ ആര്‍ ഭാനുമതി, ഉദയ് ഉമേഷ് ലളിത് എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ ആവശ്യമായ നിയമഭേദഗതി കൊണ്ടുവരുന്ന കാര്യം കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരിഗണിക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ഇതോടൊപ്പം പാലില്‍ മായം ചേര്‍ക്കല്‍ സംബന്ധിച്ച് 2013ലും 2014ലും ഇറങ്ങിയ സുപ്രീം കോടതി ഉത്തരവുകള്‍, വീണ്ടും പരിശോധിച്ച കോടതി മായം ചേര്‍ക്കല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രാജ്യത്ത് വരുത്തിവെക്കുന്നതെന്നും പ്രത്യേകിച്ചും പാലും പാലുത്പന്നങ്ങളും കുട്ടികളുടെ ആരോഗ്യപരിരക്ഷയില്‍ നിര്‍ണായകമാകുന്ന സാഹചര്യമുണ്ടെന്നും നിരീക്ഷിച്ചു.
അതേസമയം, ഭക്ഷ്യസുരക്ഷാ നിലവാര അതോറിറ്റി മായം ചേര്‍ക്കല്‍ സംബന്ധിച്ച് നടത്തിയ പഠനത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരുന്നത്. 68.4ശതമാനം പാലിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here