ഒളിമ്പിക്‌സ് ടെന്നീസില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്

Posted on: August 6, 2016 10:18 pm | Last updated: August 6, 2016 at 10:18 pm

tennisറിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പോളിഷ് ജോഡിയായ ലൂക്കാസ് കുബോട്ട-മാര്‍സിന്‍ മറ്റകോവ്‌സ്‌ക്കി സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 4-6, 6-7.